എവിടെ 15 ലക്ഷം, യുവാക്കളുടെ തൊഴിലവസരങ്ങൾ എന്തായി; മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ

  • 22
    Shares

ലോക്‌സഭയിൽ അവിശ്വാസ പ്രമേയത്തിൻ മേലുള്ള ചർച്ചക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അതിരൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ. കഴിഞ്ഞ നാല് വർഷങ്ങളായി മോദി നടത്തിയ പൊള്ളയായ വാഗ്ദാനങ്ങളും നടപടികളെയും എണ്ണിയെണ്ണിയാണ് രാഹുൽ വിമർശിച്ചത്.

നരേന്ദ്രമോദി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. മോദി സത്യസന്ധനല്ല. രാജ്യത്തെ ദളിതരെയും യുവാക്കളെയും സ്ത്രീകളെയും അദ്ദേഹം വഞ്ചിച്ചു. മോദി മുഖത്ത് നോക്കി സംസാരിക്കാത്തത് കള്ളത്തരം കൊണ്ടാണെന്നും രാഹുൽ തുറന്നടിച്ചു.

അധികാരത്തിലേറുന്നതിന് മുമ്പ് പ്രഖ്യാപിച്ച രണ്ട് കോടി തൊഴിലവസരങ്ങൾ എവിടെയെന്ന് രാഹുൽ ചോദിച്ചു. ജനങ്ങളുടെ അക്കൗണ്ടിലേക്ക് വരുമെന്ന് പറഞ്ഞ 15 ലക്ഷം എവിടെയെന്നും രാഹുൽ ചോദിച്ചു. പ്രധാനമന്ത്രി നൽകിയത് പൊള്ളയായ വാഗ്ദാനങ്ങളാണെന്നും രാഹുൽ പറഞ്ഞു

മോദിക്ക് ചൈനയോട് താത്പര്യമാണ്. പാവപ്പെട്ട കർഷകരെ മോദി പറ്റിച്ചു. പ്രധാനമന്ത്രി സഹായിച്ച വ്യവസായി 45,000 കോടിയുടെ ലാഭമുണ്ടാക്കി. അമിത് ഷായുടെ മകന്റെ അഴിമതിയും രാഹുൽ പ്രസംഗത്തിൽ ഉയർത്തിക്കൊണ്ടുവന്നു. രാജ്യത്തിന്റെ കാവലാളാണെന്ന് സ്വയം പറയുന്ന പ്രധാനമന്ത്രി അമിത് ഷായുടെ മകൻ അഴിമതി നടത്തുമ്പോൾ എവിടെയായിരുന്നുവെന്നും രാഹുൽ ചോദിച്ചു. റാഫേൽ ഇടപാട് 45,000 കോടിയുടെ അഴിമതിയാണെന്നും രാഹുൽ ആരോപിച്ചു.

മോദി ഭരണത്തിന് കീഴിൽ ഗുണമുണ്ടായത് കോട്ടിട്ട വ്യവസായികൾക്കും അമിത് ഷായുടെ മകനും മാത്രമാണ്. കർഷരുടെ കടം എഴുതി തള്ളാത്ത മോദി രണ്ടരലക്ഷം കോടിയോളം കോർപറേറ്റ് കടം എഴുതി തള്ളിയെന്നും രാഹുൽ വിമർശിച്ചു. ഇതോടെ ബിജെപി അംഗങ്ങൾ ബഹളം വെച്ച് പ്രസംഗം തടസ്സപ്പെടുത്തുകയായിരുന്നു

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *