കോൺഗ്രസ് വിളിച്ച യോഗത്തിൽ പങ്കെടുക്കാനില്ലെന്ന് നേതാക്കൾ; പ്രതിപക്ഷ ഐക്യത്തിൽ വിള്ളൽ

ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കുമെന്ന പ്രതീക്ഷയുമായി കാത്തിരിക്കുന്നതല്ലാതെ പ്രതിപക്ഷ നിരയിൽ ഐക്യമില്ലെന്ന് തെളിയിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്. മെയ് 21ന് കോൺഗ്രസ് വിളിച്ചു ചേർത്ത പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പങ്കെടുക്കാനില്ലെന്ന് പ്രമുഖ നേതാക്കൾ വ്യക്തമാക്കി. മമതാ ബാനർജി, മായാവതി, അഖിലേഷ് യാദവ് എന്നിവരാണ് പങ്കെടുക്കില്ലെന്ന് അറിയിച്ചിരിക്കുന്നത്.

കോൺഗ്രസിനോട് അകലം പാലിച്ച് നിൽക്കാനാണ് മൂന്ന് പാർട്ടികളും തീരുമാനിച്ചിരിക്കുന്നത്. ഇവരെ യോഗത്തിനെത്തിക്കാനുള്ള ചന്ദ്രബാബു നായിഡുവിന്റെ സമവായ നീക്കം പാളുകയും ചെയ്തു. കോൺഗ്രസിന് പ്രധാനമന്ത്രി പദം വിട്ടുകൊടുക്കാതിരിക്കാനുള്ള നീക്കമാണ് ഈ പാർട്ടികൾ സ്വീകരിക്കുന്നതെന്നാണ് കരുതുന്നത്.

മായാവതിയും മമതാ ബാനർജിയും പ്രധാനമന്ത്രി പദവും മോഹിക്കുന്നുണ്ട്. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി ഉയർത്തിക്കാണിക്കുന്നതിൽ ഇരു നേതാക്കൾക്കും താത്പര്യമില്ല. അതേസമയം വിട്ടുവീഴ്ച്ചക്ക് തയ്യാറാണെന്ന സൂചനയാണ് കോണഗ്രസ് നൽകുന്നത്.

കർണാടക മോഡലിൽ കേന്ദ്രത്തിലും സർക്കാരുണ്ടാക്കാനുള്ള നീക്കമാണ് കോൺഗ്രസ് ഇപ്പോൾ ആരായുന്നത്. 140 സീറ്റുകൾക്ക് മുകളിൽ പാർട്ടിക്ക് ലഭിച്ചാൽ മാത്രം രാഹുലിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാണിച്ചാൽ മതിയെന്നാണ് തീരുമാനം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *