നിങ്ങൾ പപ്പു എന്ന വിളിച്ചയാൾ ഇപ്പോൾ പരംപൂജനീയനാണ്; ബിജെപിക്കെതിരെ രാജ് താക്കറെ
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് മികച്ച വിജയം നേടിയതിന് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി മഹാരാഷ്ട്ര നവനിർമാൺ സേനയുടെ തലവൻ രാജ് താക്കറെ. കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധി ചുമതലയേറ്റ ശേഷം കോൺഗ്രസിന് വലിയ നേട്ടങ്ങൾ നേടാനായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
ഗുജറാത്തിൽ രാഹുൽ ഗാന്ധി ഒറ്റയ്ക്കായിരുന്നു. കർണാടകയിലും ഒറ്റയ്ക്കായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയാണ്. ഇപ്പോൾ നിങ്ങൾ പപ്പുവെന്ന് വിളിച്ചാണ് രാഹുലിനെ പരിഹസിച്ചിരുന്നു. എന്നാൽ ഇപ്പോൾ പപ്പു പരംപൂജനീയനായി. അദ്ദേഹത്തിന്റെ നേതൃസ്ഥാനം അംഗീകരിക്കപ്പെട്ടും. അമിത് ഷായുടെയും മോദിയുടെയും പെരുമാറ്റം കൊണ്ടാണ് ബിജെപിക്ക് പതനമുണ്ടായതെന്നും രാജ് താക്കറെ പറഞ്ഞു