തന്റെ വിവാഹം നേരത്തെ കഴിഞ്ഞതാണെന്ന് രാഹുൽ ഗാന്ധി

  • 17
    Shares

ന്യൂഡൽഹി: തന്റെ വിവാഹം നേരത്തെ കഴിഞ്ഞുവെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. വധു കോൺഗ്രസാണെന്നും അദ്ദേഹം വ്യക്തമാക്കി. വിവാഹം എപ്പോഴാണെന്ന ചോദ്യം നാനാതുറകളിൽ നിന്ന് വ്യാപകമായതോടെയാണ് രാഹുൽ ഗാന്ധി ഇക്കാര്യത്തിൽ തമാശരൂപേണ തന്റെ പ്രതികരണം അറിയിച്ചത്

ഹൈദരാബാദിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു രാഹുൽ. ഇപ്പോൾ വിവാഹം കഴിക്കാൻ ഉദ്ദേശ്യമില്ലെന്നും വിവാഹം കോൺഗ്രസുമായി നേരത്തെ കഴിഞ്ഞതാണെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോദിയെ പരാജയപ്പെടുത്തുകയാണ് തന്റെ ലക്ഷ്യം. സമാനാ ചിന്താഗതിയുള്ള പാർട്ടികളുമായി ചർച്ച നടത്തുന്നുണ്ടെന്നും രാഹുൽ വ്യക്തമാക്കി

2019ൽ ബിജെപിയെ പരാജയപ്പെടുത്തി സഖ്യസർക്കാർ അധികാരത്തിലെത്തുമെന്ന പ്രതീക്ഷയും രാഹുൽ പങ്കുവെച്ചു. വ്യക്തിപരമായല്ല, ആശയപരമായാണ് മോദിയോട് വിയോജിപ്പ്. എതിർ പക്ഷത്ത് നിൽക്കുന്നവരോട് തനിക്ക് പ്രത്യേക വിരോധമൊന്നുമില്ല. ഇത് മോദിക്ക് മനസ്സിലാക്കി കൊടുക്കാനാണ് അദ്ദേഹത്തെ ആലിംഗനം ചെയ്തതെന്നും രാഹുൽ പറഞ്ഞു


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *