ആർ എസ് എസിനെ മുസ്ലിം ബ്രദർ ഹുഡിനോട് ഉപമിച്ച് രാഹുൽ ഗാന്ധി; മാപ്പ് പറയണമെന്ന് ബിജെപി

Loading...
  • 10
    Shares

ആർ എസ് എസിനെ സിറിയൻ സംഘടനയായ മുസ്ലിം ബ്രദർഹുഡിനോട് ഉപമിച്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി. മുസ്ലിം ബ്രദർഹുഡ് എന്താണെന്ന് രാഹുലിന് അറിയാമോയെന്ന് ബിജെപി വക്താവ് സംപ്രീത് പത്ര ചോദിച്ചു. നിരവധി രാജ്യങ്ങൾ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച സംഘടനയാണത്. ആർ എസ് എസിനെ എന്ത് താരതമ്യം വെച്ചാണ് മുസ്ലിം ബ്രദർഹുഡിനോട് ഉപമിക്കുന്നതെന്നും പത്ര ചോദിച്ചു

ആർ എസ് എസ് രാജ്യത്തിന്റെ സ്വഭാവം തന്നെ മാറ്റിമറിക്കുകയാണെന്നായിരുന്നു രാഹുലിന്റെ പരാമർശം. ഇന്ത്യയുടെ വ്യവസ്ഥാപിത ആശയങ്ങളെ അവർ അട്ടിമറിക്കുകയാണ്. പഴയ ആശയങ്ങളെ അവർ വീണ്ടും സജീവമാക്കുന്നു. അറബ് ലോകത്ത് നിലനിൽക്കുന്ന മുസ്ലിം ബ്രദർഹുഡിന് സമാനമാണ് ആർ എസ് എസിന്റെ ആശയങ്ങളെന്നും രാഹുൽ പറഞ്ഞു. ആർ എസ് എസും ബിജെപിയും രാജ്യത്ത് വിദ്വേഷം പരത്തുകയാണെന്നും രാഹുൽ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *