തോറ്റാൽ രാഹുൽ രാഷ്ട്രീയം വിടണം; തനിക്കെതിരെ മത്സരിക്കാൻ വെല്ലുവിളിച്ച് സാക്ഷി മഹാരാജ്

  • 8
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ തനിക്കെതിരെ മത്സരിക്കാൻ വെല്ലുവിളിച്ച് ബിജെപി എംപി സാക്ഷി മഹാരാജ്. ഉത്തർപ്രദേശിലെ ഉന്നാവോയിൽ രാഹുൽ തനിക്കെതിരെ മത്സരിക്കണമെന്നാണ് സാക്ഷി മഹാരാജിന്റെ വെല്ലുവിളി. തോറ്റാൽ താൻ രാഷ്ട്രീയം വിടുമെന്നും മറിച്ചാണെങ്കിൽ രാഹുൽ രാഷ്ട്രീയം വിടണമെന്നും സാക്ഷി മഹാരാജ് വെല്ലുവിളിച്ചു

വിവാദ പ്രസ്താവനകളുടെ തോഴനാണ് സാക്ഷി മഹാരാജ്. മതസ്പർധ വളർത്തുന്ന പരാമർശം അടക്കി വിവാദത്തിൽപ്പെട്ട നേതാവാണ് ഇയാൾ. ഹിന്ദു ജനസംഖ്യ വർധിപ്പിക്കാനായി ഓരോ ഹിന്ദു ദമ്പതികളും നാല് കുട്ടികളെ ജനിപ്പിക്കണമെന്ന് സാക്ഷി മഹാരാജ് പ്രസ്താവന നടത്തിയിരുന്നു. രാജ്യത്തെ ജനസംഖ്യ വർധനവിന് പിന്നിൽ മുസ്ലിങ്ങളാണെന്ന പരാമർശവും ഇയാൾ നടത്തിയിട്ടുണ്ട്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *