രാജിയിൽ നിന്ന് പിന്നോട്ടേക്കില്ലെന്ന് രാഹുൽ; പകരക്കാരനെ കണ്ടെത്താനും നിർദേശം

തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്ക് പിന്നാലെ രാജി സന്നദ്ധത അറിയിച്ച രാഹുൽ ഗാന്ധി നിലപാടിൽ മാറ്റം വരുത്തിയില്ല. അനുയോജ്യനായ പിൻഗാമിയെ കണ്ടെത്തും വരെ പ്രസിഡന്റ് സ്ഥാനത്ത് തുടരാമെന്നാണ് ഒടുവിൽ രാഹുൽ അറിയിച്ചിരിക്കുന്നത്.

അതേസമയം രാഹുൽ രാജി വെക്കരുതെന്ന ആവശ്യം ഒന്നാകെ നേതാക്കൾ ഉന്നയിക്കുകയാണ്. അധ്യക്ഷ പദവിയിൽ രാഹുൽ ഗാന്ധിയെ അല്ലാതെ മറ്റൊരാളെ സങ്കൽപ്പിക്കാൻ പോലുമാകില്ലെന്നാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്. ഏതുവിധേനയും രാഹുലിനെ അധ്യക്ഷ സ്ഥാനത്ത് നിർത്താനാണ് മുതിർന്ന നേതാക്കൾ ശ്രമിക്കുന്നത്.

രാഹുലിനെ പിന്തിരിപ്പിക്കാൻ അഹമ്മദ് പട്ടേലും കെ സി വേണുഗോപാലും നടത്തിയ ചർച്ചകൾ ഇന്നലെ വിഫലമായിരുന്നു. ഗാന്ധി കുടുംബത്തിന് പുറത്തു നിന്നൊരാൾ അധ്യക്ഷ പദവി ഏറ്റെടുക്കാനാണ് രാഹുൽ നിർദേശിച്ചിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *