ചൗക്കിദാർ ചോർ ഹേ പരാമർശത്തിൽ രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ ഖേദം പ്രകടിപ്പിച്ചു

നരേന്ദ്രമോദിക്കെതിരായ ചൗക്കിദാർ ചോർ ഹേ പരാമർശത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ ഖേദം പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പ് ചൂടിൽ പറഞ്ഞുപോയതാണെന്നാണ് രാഹുൽ സുപ്രീം കോടതിയെ അറിയിച്ചത്. ഇത് രാഷ്ട്രീയ പ്രതിയോഗികൾ ആയുധമാക്കിയെന്നും രാഹുൽ സുപ്രീം കോടതിയിൽ പറഞ്ഞു

റഫാൽ വിധിയിൽ പുനപ്പരിശോധന ആവശ്യമാണെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ ചൗക്കിദാർ കള്ളനാണെന്ന് കോടതിക്കും മനസ്സിലായതായി രാഹുൽ പറഞ്ഞിരുന്നു. രാഹുലിന്റെ പ്രസ്താവനക്കെതിരെ ബിജെപി നേതാവ് മീനാക്ഷി ലേഖിയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.

കോടതിയലക്ഷ്യ ഹർജിയിൽ രാഹുൽ ഗാന്ധിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. മറുപടി പരിശോധിച്ചതിന് ശേഷം കോടതിയലക്ഷ്യ നടപടികൾ വേണമോയെന്ന് നാളെ കോടതി തീരുമാനിക്കും.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *