രാഹുൽ ഗാന്ധിക്ക് ചായ നൽകിയത് കാലാവധി കഴിഞ്ഞ ചായപ്പൊടി കൊണ്ട്; പോലീസ് കേസെടുത്തു

  • 123
    Shares

ഹൈദരാബാദ് രാഹുൽ ഗാന്ധി വിമാനത്താവളത്തിൽ രാഹുൽ ഗാന്ധിക്ക് പഴയ ചായ നൽകിയ സ്ഥാപനത്തിനെതിരെ പോലീസ് കേസെടുത്തു. പ്ലാസ പ്രീമിയം ലോഞ്ചിനെതിരെയാണ് പോലീസ് കേസെടുത്തത്. കാലാവധി കഴിഞ്ഞ ചായപ്പൊടി പാക്കറ്റ് ഉപയോഗിച്ചാണ് രാഹുൽ ഗാന്ധിക്ക് ചായ നൽകിയതെന്ന് സുരക്ഷാ വിഭാഗം കണ്ടെത്തുകയായിരുന്നു.

അനാരോഗ്യകരമായ രീതിയിൽ ചായയുണ്ടാക്കി നൽകിയതിനാണ് കേസെടുത്തത്. ചായ ഇട്ടു നൽകിയെങ്കിലും ഉദ്യോഗസ്ഥർ പരിശോധിച്ചതിനെ തുടർന്ന് രാഹുൽ ചായ കുടിച്ചിരുന്നില്ല. തുടർന്ന് അധികൃതർ വിമാനത്താവളം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. 2018 ഒക്ടോബറിൽ കാലാവധി കഴിഞ്ഞ ടീ പാക്കറ്റാണ് രാഹുലിന് ചായ നൽകാനായി ഉപയോഗിച്ചത്. കുറ്റം തെളിഞ്ഞാൽ പ്രതിക്ക് ആറ് മാസം തടവും 1000 രൂപ പിഴയും ശിക്ഷ ലഭിക്കും



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *