സാധാരണക്കാരുടെയും കർഷകരുടെയും വിജയമെന്ന് രാഹുൽ ഗാന്ധി; മോദി ഭരണത്തിൽ ജനങ്ങൾ സന്തുഷ്ടരല്ലെന്ന് വ്യക്തമായി

  • 92
    Shares

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നുകൊണ്ടിരിക്കെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മാധ്യമങ്ങളെ കണ്ടു. സാധാരണക്കാരുടെയും കർഷകരുടെയും വിജയമാണിതെന്ന് രാഹുൽ പറഞ്ഞു. എഐസിസി ആസ്ഥാനത്താണ് മാധ്യമങ്ങളുമായി കോൺഗ്രസ് അധ്യക്ഷൻ കൂടിക്കാഴ്ച നടത്തിയത്.

ജനങ്ങൾക്കും പാർട്ടി പ്രവർത്തകർക്കും നന്ദി പറയുന്നു. അഭിമാനാർഹമായ പ്രകടനമാണ് അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസ് കാഴ്ചവെച്ചത്. തെലങ്കാനയിലും മിസോറാമിലും വിജയിച്ച പാർട്ടികളെ അഭിനന്ദിക്കുന്നതായും രാഹുൽ പറഞ്ഞു.

രാജസ്ഥാൻ, മധ്യപ്രദേശ്, ചത്തിസ്ഗഢ് സംസ്ഥാനങ്ങളിലെ കോൺഗ്രസിന്റെ വിജയത്തിന് പിന്നിൽ യുവാക്കളും ചെറുകിട വ്യാപാരികളും കർഷകരുമാണ്. ബിജെപിയുടെയും പ്രധാനമന്ത്രിയുടെയും വാഗ്ദാനങ്ങൾ പൊള്ളയാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു. ജനങ്ങളുടെ വികാരമാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മോദി ഭരണത്തിൽ ജനങ്ങൾ സന്തുഷ്ടരമല്ലെന്ന് വ്യക്തമായതായും രാഹുൽ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *