മോദി ഗംഭീര ബോക്‌സറാണ്, പക്ഷേ അടി കൊണ്ടത് പരീശീലകനായ അദ്വാനിയുടെ മുഖത്തും; ട്രോളുമായി രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഹരിയാനയിലെ ഭിവാനിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ മോദിയെ ബോക്‌സർ എന്നാണ് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത്. തൊഴിലില്ലായ്മക്കെതിരെ പോരാടുമെന്ന് പറഞ്ഞാണ് മോദി റിംഗിൽ കയറിയത്. പക്ഷേ അടി കൊണ്ടത് പരിശീലകനായ അദ്വാനിക്കാണെന്ന് രാഹുൽ പരിഹസിച്ചു

56 ഇഞ്ചിന്റെ പൊങ്ങച്ചം പറയുന്ന മോദിയെന്ന ബോക്‌സർ അദ്വാനിയെ പ്രഹരിച്ച ശേഷം നോട്ട് അസാധുവാക്കൽ, ജി എസ് ടി തുടങ്ങിയവയിലൂടെ ചെറുകിട കച്ചവടക്കാരെയും വ്യാപാരികളെയും പുറത്താക്കി. മോദിയുടെ മറ്റ് ടീമംഗങ്ങളായ ഗഡ്ഗരിയടക്കം അവിടെയുണ്ടായിരുന്നുവെന്നും രാഹുൽ പറഞ്ഞു

ബോക്‌സിംഗ് രംഗത്ത് നിരവധി പ്രതിഭകൾ ഇന്ത്യക്കായി ഉയർന്നുവന്ന നാടാണ് ഹരിയാനയിലെ ഭിവാനി. ശ്രുതി ചൗധരിയാണ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി. സിറ്റിംഗ് എംപി ധരംവീറാണ് ബിജെപി സ്ഥാനാർഥി


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *