നോട്ടുമാറൽ മത്സരത്തിൽ ഒന്നാമനായ അമിത് ഷായ്ക്ക് അഭിനന്ദനങ്ങൾ; ട്രോളുമായി രാഹുൽ ഗാന്ധി

  • 30
    Shares

അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കാണ് രാജ്യത്ത് ഏറ്റവുമധികം അസാധു നോട്ടുകൾ മാറ്റിയതെന്ന് വാർത്തകൾ വന്നതോടെ ബിജെപി അധ്യക്ഷനെ ട്രോളി കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി. ട്വിറ്റർ വഴിയാണ് രാഹുലിന്റെ ട്രോൾ

വെറും അഞ്ച് ദിവസത്തിനുള്ളിൽ 750 കോടി, നോട്ട് മാറൽ മത്സരത്തിൽ ഒന്നാം സ്ഥാനം താങ്കൾ ഡയറക്ടറായ ബാങ്കിന് ലഭിച്ചതിൽ അമിത് ഷാ ജിക്ക് അഭിനന്ദനങ്ങൾ. നോട്ട് നിരോധനത്തിന് ശേഷം സാമ്പത്തികമായി തകർന്ന കോടിക്കണക്കിന് ഇന്ത്യക്കാർ താങ്കളുടെ ഈ നേട്ടത്തെ സല്യൂട്ട് ചെയ്യുന്നു എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് നോട്ടുനിരോധനത്തിലൂടെ നടന്നതെന്ന് നേരത്തെ കോൺഗ്രസ് ആരോപിച്ചിരുന്നു. ബിജെപിയും സഖ്യകക്ഷികളും ചേർന്ന് സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകളിൽ 14,293.71 കോടി രൂപ നിക്ഷേപിച്ചിരിക്കുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *