സൈന്യം സ്വന്തം സ്വത്തായി ഉപയോഗിക്കുന്നതിൽ മിസ്റ്റർ 36ന് യാതൊരു നാണവുമില്ല; മോദിയെ അടപടലം ട്രോളി രാഹുൽ ഗാന്ധി

  • 15
    Shares

അതിർത്തി കടന്ന് പാക്കിസ്ഥാനിൽ സർജിക്കൽ സ്‌ട്രൈക്ക് നടത്തിയത് ബിജെപിക്ക് വേണ്ടി പ്രചാരണ ആയുധമാക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. സൈന്യത്തെ സ്വന്തം മുതലായി ഉപയോഗിക്കുന്ന മിസ്റ്റർ 36ന് നാണമില്ലെന്നായിരുന്നു രാഹുലിന്റെ പരിഹാസം. 36 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് മോദിയെ മിസ്റ്റർ 36 എന്ന് രാഹുൽ വിശേഷിപ്പിച്ചത്.

മോദിയുടെ പേര് പറയാതെയാണ് ട്വിറ്ററിലുള്ള വിമർശനം. മിന്നലാക്രമണം പ്രചാരണ ആയുധമാക്കുന്നതിനെതിരെ റിട്ട. ലഫ്. ജനറൽ ഡി എസ് ഹൂഡ വിമർശിച്ചിരുന്നു. ഇതിനെ ഉദ്ധരിച്ചാണ് രാഹുലിന്റെ ട്വീറ്റ്. ഇന്ത്യ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു. യഥാർഥ സൈനിക ജനറലിനെ പോലെയാണ് നിങ്ങൾ സംസാരിച്ചത്. മിസ്റ്റർ 36ന് സൈന്യം സ്വന്തം സ്വത്തായി ഉപയോഗിക്കുന്നതിൽ ഒരു നാണവുമില്ല. അനിൽ അംബാനിയുടെ ആസ്തി 30,000 കോടിയാക്കി വർധിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്നും രാഹുൽ ട്വീറ്റ് ചെയ്തു


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *