വിജയ് മല്യ രാജ്യം വിടുന്നതിന് മുമ്പ് ബിജെപി നേതാക്കളെ കണ്ടിരുന്നു: രാഹുൽ ഗാന്ധി

  • 10
    Shares

ന്യൂഡൽഹി: ബിജെപിക്കെതിരെ ഗുരുതര ആരോപണമുന്നയിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. വായ്പാ തട്ടിപ്പിനെ തുടർന്ന് രാജ്യം വിട്ട മദ്യവ്യാപാരി വിജയ് മല്യ രക്ഷപ്പെടുന്നതിന് മുമ്പായി ബിജെപി നേതാക്കളെ കണ്ടിരുന്നതായി രാഹുൽ ഗാന്ധി ആരോപിച്ചു. ലണ്ടനിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് രാഹുലിന്റെ ആരോപണം.

വിജയ് മല്യയെ കൂടാതെ തട്ടിപ്പുകേസുകളിൽ രാജ്യം വിട്ട വിവാദ വ്യവസായികളായ നീരീവ് മോദി, മെഹുൽ ചോക്‌സി എന്നിവരോടെല്ലാം പ്രധാനമന്ത്രി മോദിയും കേന്ദ്രസർക്കാരും സ്വീകരിച്ചത് ഉദാരമായ സമീപനമായിരുന്നുവെന്നും രാഹുൽ ആരോപിച്ചു. ബിജെപിയുടെ മുൻ എംപി കൂടിയാണ് രാഹുൽ ഗാന്ധി. ഇയാൾക്കെതിരെ ബ്രിട്ടനിലും കേസുകളുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *