തന്നെ ആലിംഗനം ചെയ്യുന്നതിന് മുമ്പ് രാഹുൽ പത്ത് തവണയെങ്കിലും ആലോചിക്കുമെന്ന് യോഗി ആദിത്യനാഥ്

  • 21
    Shares

ലോക്‌സഭയിൽ സർക്കാരിനെതിരായ അവിശ്വാസ പ്രമേയ ചർച്ച നടക്കുന്നതിനിടെ രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആലിംഗനം ചെയ്തതിനെ രൂക്ഷമായി വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആലിംഗനം പോലുള്ള അടവുകൾ രാഷ്ട്രീയത്തിൽ പയറ്റുന്നത് ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന് യോഗി പറഞ്ഞു

രാഹുൽ ഗാന്ധി തന്നെയാണ് ആലിംഗനം ചെയ്യാൻ ഉദ്ദേശിച്ചതെങ്കിൽ അതിന് മുമ്പായി പത്ത് തവണയെങ്കിലും ആലോചിക്കുമെന്ന് യോഗി പറഞ്ഞു. ബാലിശമായ പെരുമാറ്റത്തിനുടമയാണ് രാഹുൽ ഗാന്ധി. സ്വന്തമായി തീരുമാനമെടുക്കാനുള്ള വിവേകമോ കഴിവോ അദ്ദേഹത്തിനില്ലെന്നും യോഗി ആരോപിച്ചു

വെള്ളിയാഴ്ച ലോക്‌സഭയിൽ അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചതിന് ശേഷമാണ് രാഹുൽ മോദിയെ അദ്ദേഹത്തിന്റെ ഇരിപ്പടത്തിന് അരികിലെത്തി ആലിംഗനം ചെയ്തത്. രാഹുലിന്റെ നീക്കത്തിൽ പകച്ചുപോയ മോദി പിന്നീട് രാഹുലിനെ തിരികെ വിളിച്ച് സംസാരിക്കുകയായിരുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *