നാം ഒന്ന് നമ്മൾ 52: ഓരോ ദിവസവും ബിജെപിയോട് പോരാടുമെന്ന് രാഹുൽ ഗാന്ധി

നമുക്ക് 52 എംപിമാരുണ്ടെന്നും ഓരോ ദിവസവും പാർലമെന്റിൽ ബിജെപിക്കെതിരായി പോരാടുമെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ. പാർട്ടി ഉയർത്തെഴുന്നേൽക്കും. ഈ രാജ്യത്തെ ഓരോ പൗരനും വേണ്ടിയാണ് നമ്മൾ പോരാടുന്നത്. ഭീരുത്വത്തിനും വെറുപ്പിനുമെതിരെയാണ് നമ്മുടെ പോരാട്ടമെന്നും രാഹുൽ കൂട്ടിച്ചേർത്തു.

പഴയ മുഖങ്ങൾ ഇവിടെയുണ്ടെന്നതും അവർ ആശയപരമായി നമുക്കൊപ്പമാണെന്നതും സന്തോഷിപ്പിക്കുന്ന കാര്യമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പാർലമെന്ററി പാർട്ടി അധ്യക്ഷയായി സോണിയാ ഗാന്ധിയെയും യോഗം തെരഞ്ഞെടുത്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *