മോദി ചാരൻമാരെ പോലെ ഔദ്യോഗിക രഹസ്യം അനിൽ അംബാനിക്ക് ചോർത്തിനൽകി: രാഹുൽ ഗാന്ധി

Loading...
  • 15
    Shares

അനിൽ അംബാനിയുടെ ഇടനിലക്കാരനായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവർത്തിച്ചുവെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മോദി റഫാൽ കരാറിൽ ഒപ്പുവെക്കുന്നതിന് മുമ്പ് ഫ്രഞ്ച് പ്രതിരോധ ഉദ്യോഗസ്ഥരുമായി അനിൽ അംബാനി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യ കരാറിൽ ഒപ്പുവെക്കുമെന്നും കരാർ തനിക്കായിരിക്കുമെന്നും ഉദ്യോഗസ്ഥരോട് അനിൽ അംബാനി വെളിപ്പെടുത്തി.

അനിൽ അംബാനി റഫാൽ കരാറിനെ സംബന്ധിച്ച എല്ലാ കാര്യങ്ങളും നേരത്തെയറിഞ്ഞിരുന്നുവെന്നതിന്റെ തെളിവായി എയർ ബസ് ഉദ്യോഗസ്ഥന്റെ ഇ-മെയിൽ സന്ദേശം രാഹുൽ ഗാന്ധി പുറത്തുവിട്ടു. കരാർ ഒപ്പുവെക്കുന്നതിന് 10 ദിവസം മുമ്പാണ് അനിൽ അംബാനി പ്രതിരോധ മന്ത്രിയെ കണ്ടത്. അതിന് ശേഷമാണ് അംബാനി കമ്പനി ആരംഭിച്ചതെന്നും രാഹുൽ ആരോപിച്ചു.

കരാറിൽ ഒപ്പുവെക്കുന്നതിന് മുമ്പ് അനിൽ അംബാനി എങ്ങനെ വിവരമറിഞ്ഞുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം. ഔദ്യോഗിക രഹസ്യനിയമത്തിന്റെ ലംഘനമാണ് മോദി നടത്തിയത്. ചാരൻമാരുടെ പ്രവൃത്തിയാണ് മോദി ചെയ്തതെന്നും രാഹുൽ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *