നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാണെന്ന് രജനികാന്ത്

തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി രജനികാന്ത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ മത്സരിക്കാൻ താൻ തയ്യാറായിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് 18 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും നടക്കുന്നുണ്ട്. സംസ്ഥാനം ഭരിക്കുന്ന എഐഡിഎംകെയ്ക്ക് തെരഞ്ഞെടുപ്പ് നിർണായകമാണ്. ഉപതെരഞ്ഞെടുപ്പിൽ എഐഎഡിഎംകെക്ക് ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിനാണ് രജനിയുടെ മറുപടി.

എഐഎഡിഎംകെക്ക് നിലവിൽ 108 സീറ്റുകളാണുള്ളത്. 116 സീറ്റുകളാണ് ഭരണം നിലനിർത്താൻ വേണ്ടത്. ഉപതെരഞ്ഞെടുപ്പിൽ 9 സീറ്റുകൾ ലഭിച്ചില്ലെങ്കിൽ സർക്കാർ താഴെ വീഴും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *