രാജരാജ ചോളനെതിരായ പരാമർശം: പാ രഞ്ജിത്തിനെതിരെ കേസെടുത്തു
രാജരാജ ചോളൻ ഒന്നാമനെതിരെ നടത്തിയ പരാമർശത്തിൽ സംവിധായകൻ പാ രഞ്ജിത്തിനെതിരെ കേസെടുത്തു. രഞ്ജിത്തിനെതിരെ ഹിന്ദുത്വവാദികളുടെ പ്രതിഷേധം രൂക്ഷമാകുന്നതിനിടെയാണ് കേസെടുത്തിരിക്കുന്നത്. ഹിന്ദു മക്കൾ കക്ഷി നൽകിയ പരാതിയിലാണ് കേസ്
ദളിത് സംഘടനയായ നീല പുഗൽ ഇയക്കം സ്ഥാപക നേതാവ് ഉമർ ഫറൂഖിന്റെ ചരമ വാർഷിക ദിനത്തിൽ നടത്തിയ പരാമർശമാണ് കേസിനാധാരം. രാജരാജ ചോളന്റെ കാലത്താണ് ദളിതരുടെ ഭൂമിയിലുള്ള അധികാരം ഇല്ലാതാക്കുകയും ദളിതന്റെ ഭൂമി പിടിച്ചെടുക്കുകയും അടിച്ചമർത്തുകയും ചെയ്തതെന്നായിരുന്നു പാ രഞ്ജിത്തിന്റെ പരാമർശം. ഇപ്പോഴുള്ള പല ക്ഷേത്രങ്ങളും ദളിതരുടെ ആയിരുന്നുവെന്നും രഞ്ജിത്ത് പറഞ്ഞിരുന്നു.
ഇതോടെയാണ് ഹിന്ദു തീവ്രവാദികൾ രഞ്ജിത്തിനെതിരെ തിരിഞ്ഞത്. രഞ്ജിത്തിനെ വധിക്കുമെന്നും തെരുവിൽ നേരിടുമെന്നും ഇവർ ഭീഷണി മുഴക്കിയിരുന്നു.