രാജസ്ഥാനിൽ ഹോട്ടലിൽ പാർപ്പിച്ചിരുന്ന പ്രായപൂർത്തിയാകാത്ത 68 പെൺകുട്ടികളെ രക്ഷപ്പെടുത്തി

  • 16
    Shares

രാജസ്ഥാനിലെ രാജ്‌സമന്ദിലെ ഹോട്ടലിൽ പാർപ്പിച്ചിരുന്ന പ്രായപൂർത്തിയാകാത്ത 68 പെൺകുട്ടികളെ രക്ഷപ്പെടുത്തി. നേപ്പാൾ, ചത്തിസ്ഗഢ്, ബീഹാർ, മധ്യപ്രദേശ്, എന്നിവിടങ്ങളിൽ നിന്നുള്ള അഞ്ചിനും 16നും ഇടയിലുള്ള പെൺകുട്ടികളെയാണ് രക്ഷപ്പെടുത്തിയത്

ശിശുവകുപ്പും പോലീസും ചേർന്ന് നടത്തിയ സംയുക്ത ഓപറേഷനിലാണ് ഇവരെ രക്ഷപ്പെടുത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. 20 ദിവസത്തോളമായി ഇവരെ തടവിൽ പാർപ്പിച്ചിരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

10 സ്ത്രീകളാണ് ഇവരെ തടവിൽ പാർപ്പിച്ചിരുന്നത്. ഹോട്ടലിലെ മൂന്നാം നിലയിലായിരുന്നു പെൺകുട്ടികൾ. 3 കുളിമുറികൾ മാത്രമാണ് ഇത്രയും കുട്ടികൾക്കായി ഉപയോഗിക്കാനുണ്ടായിരുന്നത്. സ്വയം പ്രഖ്യാപിത ആൾദൈവമായ ദാത്തി മഹാരാജിന്റെ ആശ്രമത്തിൽ നിന്ന് കാണാതായ കുട്ടികളാണ് ഇതെന്ന് ആദ്യം സംശയമുണ്ടായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *