രാജസ്ഥാനിൽ ബിജെപിക്ക് പഠിച്ച് കോൺഗ്രസ്; ആകെയുള്ള ആറ് ബിഎസ്പി എംഎൽഎമാർ കോൺഗ്രസിൽ ചേർന്നു

രാജസ്ഥാനിൽ ബിജെപിക്ക് പഠിച്ച് കോൺഗ്രസ്. സംസ്ഥാനത്ത് ബി എസ് പിക്കുള്ള ആറ് എംഎൽഎമാരെയും കോൺഗ്രസ് റാഞ്ചി. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ നീക്കങ്ങളാണ് ഇവരെ കോൺഗ്രസിൽ എത്തിച്ചത്. ബി എസ് പിയിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേരുകയാണെന്ന് ആറ് പേരും സ്പീക്കർ സി പി ജോഷിയെ കണ്ട് കത്ത് നൽകി

സംസ്ഥാനത്തിന്റെ വികസനത്തിനും സർക്കാരിന്റെ സ്ഥിരതക്കും വേണ്ടിയാണ് കോൺഗ്രസിൽ ചേരുന്നതെന്ന് ബി എസ് പി എംഎൽഎമാർ അറിയിച്ചു. മായാവതിക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ 100 സീറ്റുകൾ ലഭിച്ചിരുന്നു. ബി എസ് പിയുടെയും 12 സ്വതന്ത്ര എംഎൽഎമാരുടെയും പിന്തുണ കോൺഗ്രസിന് ലഭിച്ചു. ഏറെ താമസിയാതെ 12 സ്വതന്ത്ര എംഎൽഎമാരും കോൺഗ്രസിൽ ചേർന്നു. ഇതിന് പിന്നാലെയാണ് ബി എസ് പി എംഎൽഎമാരും കോൺഗ്രസിൽ ചേർന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *