രാജസ്ഥാനിൽ കോൺഗ്രിന് 120 സീറ്റുകൾ വരെ ലഭിക്കുമെന്ന് സർവേ ഫലം; ബിജെപി 80ൽ ഒതുങ്ങും

  • 43
    Shares

രാജസ്ഥാനിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് സർവേ ഫലം. ടൈംസ് നൗ-സിഎൻഎൻ എക്‌സ് നടത്തിയ സർവേയിലാണ് ബിജെപിക്ക് അധികാരം നഷ്ടപ്പെടുമെന്ന് പ്രവചിക്കുന്നത്. സ്ഥാനാർഥികളാകും തെരഞ്ഞെടുപ്പ് വിജയത്തെ സ്വാധീനിക്കുകയെന്ന് 35 പേർ അഭിപ്രായപ്പെട്ടു. 26.63 പേർ മുഖ്യമന്ത്രി സ്ഥാനാർഥി ആരാണോ അവർ വിജയത്തെ സ്വാധീനിക്കുമെന്ന അഭിപ്രായക്കാരായിരുന്നു

വസുന്ധരരാജയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ പ്രവർത്തനത്തിൽ 65 ശതമാനം പേരും അതൃപ്തി രേഖപ്പെടുത്തി. 200 അംഗ നിയമസഭയിൽ കോൺഗ്രസിന് 110-120 സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം. ബിജെപി 70-80 സീറ്റുകളിൽ ഒതുങ്ങും. ബിഎസ്പി, മറ്റു കക്ഷികൾ എല്ലാം കൂടി 20 സീറ്റുകൾ ലഭിക്കും. 2013ൽ ബിജെപിക്ക് 163 സീറ്റുകളും കോൺഗ്രസിന് 21 സീറ്റുകളുമായിരുന്നു.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *