2013ൽ നോട്ടക്കും പുറകിൽ, ഇത്തവണ ഭൂരിപക്ഷം 23000ത്തിലേറെ; രാജസ്ഥാനിലെ സിപിഎം വിജയത്തിന് തിളക്കമേറെ

  • 52
    Shares

രാജസ്ഥാനിൽ സിപിഎം വിജയത്തിന് ഇത്തവണ തിളക്കമേറെ. ദുംഗർഗഢ് മണ്ഡലത്തിൽ സിപിഎം വൻ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. 2013ലെ തെരഞ്ഞെടുപ്പിൽ വെറും 2527 വോട്ടുകൾ മാത്രം ലഭിച്ചിരുന്നിടത്ത് നിന്ന് ഇത്തവണ 23000ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സിപിഎം വിജയിച്ച് കയറിയത്.

2013ൽ നോട്ടക്കും പിന്നിലായിരുന്നു സിപിഎമ്മിന്റെ വോട്ടുകൾ. 2597 വോട്ടുകളായിരുന്നു നോട്ടക്ക് ലഭിച്ചിരുന്നത്. കർഷക പ്രക്ഷോഭങ്ങൾ ഏറ്റെടുത്ത് നയിക്കുകയും ഇതിലെ പ്രധാന ആവശ്യങ്ങളെല്ലാം സർക്കാരിൽ നിന്ന് നേടിയെടുക്കുകയും ചെയ്തിരുന്നു. ഇത് വോട്ടായി മാറുന്നതിലും സഹായിച്ചു. ഇത്തവണ രണ്ടിടങ്ങളിലാണ് സിപിഎം വിജയിച്ചത്. ഭാദ്ര മണ്ഡലത്തിൽ ബൽവാൻ പൂനിയയും വിജയിച്ചുകയറി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *