അനിശ്ചിതത്വം നിറഞ്ഞ് മധ്യപ്രദേശ്; രാജസ്ഥാനിൽ കോൺഗ്രസിന്റെ ലീഡ് കുറയുന്നു

  • 66
    Shares

തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ ഫലങ്ങൾ പുറത്തുവരുമ്പോൾ മധ്യപ്രദേശിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ലീഡ് നില മാറി മാറി കൊണ്ടിരിക്കുന്നതിനാൽ ഒരു പാർട്ടിക്കും ഭരണമുറപ്പിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്‌സൈറ്റിലെ ഏറ്റവും പുതിയ വിവരപ്രകാരം 13 സീറ്റുകളിൽ കോൺഗ്രസും 15 സീറ്റുകളിൽ ബിജെപിയും വിജയിച്ചതായി പ്രഖ്യാപിച്ചു. വിജയിച്ച സീറ്റുകൾ അടക്കം 111 സീറ്റുകളിൽ കോൺഗ്രസും 110 സീറ്റുകളിൽ ബിജെപിയും മുന്നിട്ട് നിൽക്കുകയാണ്.

ബി എസ് പി രണ്ട് സീറ്റിലും ഗോണ്ടാവന ഗന്താന്ത്ര പാർട്ടി, സമാജ് വാദി പാർട്ടി എന്നിവർ ഓരോ സീറ്റിലും സ്വതന്ത്രർ 5 സീറ്റിലും മുന്നിട്ട് നിൽക്കുകയാണ്.

രാജസ്ഥാനിൽ 100 സീറ്റുകളിൽ കോൺഗ്രസും 74 സീറ്റുകളിൽ ബിജെപിയും ലീഡ് ചെയ്യുന്നു. കഴിഞ്ഞ മണിക്കൂറുകളിൽ നിന്ന് കോൺഗ്രസിന്റെ ലീഡ് നില കുറഞ്ഞിട്ടുണ്ട്. ബിജെപി 51 സീറ്റിലും കോൺഗ്രസ് 69 സീറ്റിലും വിജയിച്ചതായി പ്രഖ്യാപനം വന്നിട്ടുണ്ട്. സിപിഎം രണ്ട് സീറ്റുകളിൽ വിജയിച്ചു. ഭാരതീയ ട്രൈബൽ പാർട്ടി 2 സീറ്റിൽ വിജയിച്ചു. രാഷ്ട്രീയ ലോക്ദൾ ഒരു സീറ്റിലും രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി രണ്ട് സീറ്റിലും വിജയിച്ചു. സ്വതന്ത്രർ 13 സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *