മാറിമറിഞ്ഞ് മധ്യപ്രദേശ്, കോൺഗ്രസ് വീണ്ടും മുന്നിലെത്തി; രാജസ്ഥാനിൽ കേവല ഭൂരിപക്ഷത്തിലേക്ക്

  • 67
    Shares

മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് ഫലം വീണ്ടും മാറി മറിഞ്ഞു. ഒടുവിൽ ലഭിക്കുന്ന വിവരം അനുസരിച്ച് കോൺഗ്രസ് വീണ്ടും മുന്നിലെത്തി. നിലവിൽ 114 സീറ്റുകളിൽ കോൺഗ്രസ് ലീഡ് ചെയ്യുമ്പോൾ ബിജെപി 105 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്.

തുടക്കം മുതലെ പ്രവചനാതീതമായ ഫലസൂചനകളാണ് മധ്യപ്രദേശിൽ നിന്നും വന്നുകൊണ്ടിരുന്നത്. ബിജെപിയും കോൺഗ്രസും ഓരോ ഘട്ടത്തിലും ലീഡ് നിലയിൽ മുന്നിട്ടു വന്നുകൊണ്ടിരുന്നു. എന്നാൽ വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ കോൺഗ്രസിന് ആശ്വാസകരമായ ലീഡ് സൂചനയാണുള്ളത്.

രാജസ്ഥാനിൽ കോൺഗ്രസ് കേവലഭൂരിപക്ഷത്തിലേക്ക് എത്തി. 101 സീറ്റുകളിൽ കോൺഗ്രസ് മുന്നിട്ട് നിൽക്കുമ്പോൾ ബിജെപി 71 സീറ്റുകളിൽ മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്. രാജസ്ഥാനിൽ കോൺഗ്രസിന്റെ സർക്കാർ അധികാരത്തിലേറുമെന്ന് ഏതാണ്ട് ഉറപ്പിക്കാം

ഛത്തിസ്ഗഢിൽ കോൺഗ്രസ് അധികാരമുറപ്പിച്ചു. 67 സീറ്റുകളിൽ കോൺഗ്രസ് ലീഡ് ചെയ്യുമ്പോൾ ബിജെപി വെറും 17 സീറ്റുകളിലേക്ക് ഒതുങ്ങി. മിസോറാമിൽ എംഎൻഎഫ് 40 സീറ്റുകളിലും കോൺഗ്രസ് ആറ് സീറ്റുകളിലും ലീഡ് ചെയ്യുകയാണ്. തെലങ്കാനയിൽ ടി ആർ എസ് വീണ്ടും അധികാരമുറപ്പിച്ചു. 87 സീറ്റുകളിൽ ടിആർഎസ് ലീഡ് ചെയ്യുമ്പോൾ കോൺഗ്രസ് 23 സീറ്റുകളിൽ മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *