കോൺഗ്രസിൽ അടി തുടങ്ങി; സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ആസ്ഥാനത്ത് പ്രവർത്തകരുടെ മുദ്രാവാക്യം

  • 14
    Shares

തെരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയത്തിന് പിന്നാലെ പതിവ് പോലെ കോൺഗ്രസിൽ അടി തുടങ്ങി. രാജസ്ഥാനിൽ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ടാണ് കോൺഗ്രസ് ഹെഡ് ക്വാർട്ടേഴ്‌സിന് മുന്നിൽ പ്രവർത്തകർ മുദ്രവാക്യം മുഴക്കുന്നത്.

സച്ചിൻ പൈലറ്റിനെയും മുതിർന്ന നേതാവ് അശോക് ഗെഹ്ലോട്ടിനെയുമാണ് രാജസ്ഥാനിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഗെഹ്ലോട്ടിനെ മുഖ്യമന്ത്രിയാക്കണമെന്ന അഭിപ്രായമാണ് ഹൈക്കമാൻഡിനുള്ളത്. ഇത് മുൻകൂട്ടി കണ്ടാണ് സച്ചിൻ പൈലറ്റിന്റെ അണികൾ പാർട്ടി ആസ്ഥാനത്ത് പ്രതിഷേധിക്കുന്നത്.

യുവനേതാവായ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കുന്നതിലൂടെ കോൺഗ്രസിന്റെ പ്രതിച്ഛായ വർധിപ്പിക്കാനാകുമെന്നാണ് ഒരു വിഭാഗം പറയുന്നത്. രണ്ട് നേതാക്കളോടും ഡൽഹിയിലേക്ക് എത്താൻ രാഹുൽ നിർദേശിച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *