മുഖ്യമന്ത്രിയാകാൻ സച്ചിൻ പൈലറ്റും ഗെഹ്ലോട്ടും; രാജസ്ഥാനിൽ ഹൈക്കമാൻഡിന്റെ തിരക്കിട്ട ചർച്ചകൾ

  • 9
    Shares

രാജസ്ഥാനിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായതോടെ എത്തിയതോടെ സർക്കാർ രൂപീകരണത്തിനായുള്ള ചർച്ചകൾ കോൺഗ്രസ് ആരംഭിച്ചു. മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിനായി ഓരോ എംഎൽഎമാരുമായും ഹൈക്കമാൻഡ് പ്രതിനിധികൾ ചർച്ച നടത്തുകയാണ്. കെ സി വേണുഗോപാൽ, അവിനാശ് പാണ്ഡെ എന്നിവരെയാണ് ഹൈക്കമാൻഡ് രാജസ്ഥാനിലേക്ക് നിയോഗിച്ചിരിക്കുന്നത്.

99 സീറ്റുകളിലാണ് കോൺഗ്രസ് ജയിച്ചിരിക്കുന്നത്. കേവല ഭൂരിപക്ഷത്തിനായി 101 സീറ്റുകൾ ആവശ്യമാണ്. ചെറുപാർട്ടികളെ ഒപ്പം ചേർത്ത് കോൺഗ്രസിന് സുഖമായി സർക്കാരുണ്ടാക്കാൻ സാധിക്കും. ബി എസ് പിക്ക് ആറ് സീറ്റും സിപിഎമ്മിന് 2ഉം ഭാരതീയ ട്രൈബൽ പാർട്ടിക്ക് രണ്ടും ആർ എൽ ഡിക്ക് ഒന്നും ആർ എൽ പിക്ക് 3ഉം 13 സീറ്റുകളിൽ സ്വതന്ത്രരുമാണ് ജയിച്ചിരിക്കുന്നത്. ബിജെപി 72 സീറ്റുകളിൽ ഒതുങ്ങി.

സച്ചിൻ പൈലറ്റ്, മുതിർന്ന നേതാവ് അശോക് ഗെഹ്ലോട്ട് എന്നിവരുടെ പേരുകളാണ് രാജസ്ഥാനിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നത്. ഭൂരിപക്ഷം കുറവായതിനാൽ അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രിയാകട്ടെയെന്ന അഭിപ്രായമാണ് ഹൈക്കമാൻഡിനുള്ളത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *