ഇതാണ് മാന്യത; മുൻ മുഖ്യമന്ത്രിമാർക്ക് വിഐപി പരിഗണന നൽകി രാഹുൽ സ്‌ക്വാഡ്; ഉറങ്ങിക്കിടന്ന മാന്യതയെ രാഹുൽ തിരികെ വിളിച്ചുവെന്ന് മാധ്യമങ്ങൾ

  • 179
    Shares

അധികാരത്തിൽ വന്ന മൂന്ന് സംസ്ഥാനങ്ങളിലും മുൻ മുഖ്യമന്ത്രിമാർക്ക് വിഐപി പരിഗണന നൽകി കോൺഗ്രസ്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളിലെ സത്യപ്രതിജ്ഞാ ചടങ്ങിലാണ് ബിജെപി നേതാക്കളായ മുൻ മുഖ്യമന്ത്രിമാരെ കോൺഗ്രസ് കാര്യമായി സ്വീകരിക്കുകയും പരിഗണിക്കുകയും ചെയ്തത്. ഇത്രയും കാലം ഉറങ്ങിക്കടന്ന മാന്യതയെ രാഹുൽ ഗാന്ധി തിരികെ വിളിച്ചിരിക്കുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ ഇതിനെ വിശേഷിപ്പിച്ചത്

രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ടിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ മുൻ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യയും മധ്യപ്രദേശിൽ കമൽനാഥിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ശിവരാജ് സിംഗ് ചൗഹനും ഛത്തിസ്ഗഢിൽ ഭൂപേഷ് ബാഗലിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ രമൺ സിംഗും പങ്കെടുത്തു.

മുഖ്യമന്ത്രി കമൽനാഥും ജ്യോതിരാദിത്യ സിന്ധ്യയും ചേർന്നാണ് ശിവരാജ് സിംഗ് ചൗഹാനെ സ്വീകരിച്ചത്. ചടങ്ങിന് മുമ്പായി രാഹുൽ ഗാന്ധിയും അദ്ദേഹത്തിന് കൈ കൊടുത്ത് സ്വീകരിച്ചു. കമൽനാഥിനും ജ്യോതിരാദിത്യക്കുമൊപ്പം കൈ ഉയർത്തിപ്പിടിച്ച് ശിവരാജ് സിംഗ് ചൗഹാൻ വേദിയിൽ നിന്ന ചിത്രമാകട്ടെ രാഷ്ട്രീയ വേദികളിൽ വേറിട്ട ഒന്നായിരുന്നു.

മൂന്ന് സ്ഥലത്തും രാഷ്ട്രീയം മറന്ന് മുൻ മുഖ്യമന്ത്രിമാർക്ക് അർഹിച്ച പരിഗണ നൽകാനും കോൺഗ്രസ് ശ്രദ്ധിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരമായിരുന്നുവിത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *