രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളിൽ ബിജെപി പരാജയപ്പെടുമെന്ന് സർവേ ഫലം

Loading...
  • 22
    Shares

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനാരിക്കുന്ന ഛത്തിസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ ബിജെപി പരാജയപ്പെടുമെന്ന് അഭിപ്രായ സർവേ ഫലം. എ ബി പി ന്യൂസും സീ വോട്ടറും സംയുക്തമായി നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടും. എന്നാൽ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോദി ഇഫക്ട് മൂന്ന് സംസ്ഥാനങ്ങളിലും ബിജെപിയെ വിജയത്തിലെത്തിക്കുമെന്നും സർവേയിൽ പറയുന്നു

മധ്യപ്രദേശിൽ 230 നിയമസഭാ സീറ്റുകളിൽ 117 എണ്ണവും കോൺഗ്രസ് നേടും. ഛത്തിസ്ഗഢിൽ 90 സീറ്റുകളിൽ 54 എണ്ണവും രാജസ്ഥാനിലെ 200 സീറ്റുകളിൽ 130 എണ്ണവും കോൺഗ്രസിനൊപ്പം നിൽക്കും. 106, 33, 57 എന്നീ സീറ്റുനിലയാണ് യഥാക്രമം ബിജെപിക്കുണ്ടാകുക. 28,000 ആളുകളെ പങ്കെടുപ്പിച്ച് നടത്തിയ സർവേയിലാണ് ഇക്കാര്യം പറയുന്നത്.

മൂന്ന് സംസ്ഥാനങ്ങളിൽ നിന്നും പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള പരിഗണന നരേന്ദ്രമോദിക്കാണ്. രാഹുൽ ഗാന്ധി രണ്ടാം സ്ഥാനത്തും നിൽക്കുന്നു. രാജസ്ഥാനിലെ ആറ് നിയമസഭാ മണ്ഡലങ്ങളിൽ ഈ വർഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിനായിരുന്നു വിജയം. രണ്ട് ലോകസ്ഭാ ഉപതെരഞ്ഞെടുപ്പിലും കോൺഗ്രസ് വിജയം കണ്ടു.

അതേസമയം കാലാവധി അവസാനിക്കാനിരിക്കുന്ന 11 സംസ്ഥാനങ്ങളിൽ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടത്താനാണ് ബിജെപി ശ്രമിക്കുന്നത്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ്, മിസോറാം, ഹരിയാന, ജാർഖണ്ഡ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഒഡീഷ, തെലങ്കാന, ബീഹാർ എന്നിവിടങ്ങളിലാണ് ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുക



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *