തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കി: രാജസ്ഥാനിൽ ബിജെപി എംപി കോൺഗ്രസിൽ ചേർന്നു

  • 25
    Shares

രാജസ്ഥാനിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ ബിജെപി എംപി രാജി വെച്ച് കോൺഗ്രസിൽ ചേർന്നു. ദൗസ മണ്ഡലത്തിൽ നിന്നുള്ള എംപിയും രാജസ്ഥാനിലെ മുൻ ഡിജിപിയുമായ ഹരീഷ് മീണയാണ് കോൺഗ്രസിൽ ചേർന്നത്. ഡൽഹിയിൽ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അശോക് ഗെഹ്ലോട്ട്, സച്ചിൻ പൈലറ്റ് എന്നിവർ ചേർന്ന് ഹരീഷ് മീണയെ സ്വീകരിച്ചു

രാഹുൽ ഗാന്ധിയാണ് ഹരീഷ് മീണക്ക് അംഗത്വം നൽകിയത്. കഴിഞ്ഞ ദിവസം ജലലവിഭവ വകുപ്പ് മന്ത്രിയായ സുരേന്ദ്ര ഗോയൽ ബിജെപിയുമായി ഇടഞ്ഞ് മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. രാജസ്ഥാനിൽ ഇത്തവണ കോൺഗ്രസ് അധികാരത്തിലെത്തുമെന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്.


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *