രാജസ്ഥാൻ, തെലങ്കാന സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് ആരംഭിച്ചു; പ്രതീക്ഷയോടെ കോൺഗ്രസ്

  • 8
    Shares

രാജസ്ഥാൻ, തെലങ്കാന സംസ്ഥാനങ്ങളിൽ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാജസ്ഥാനിൽ 200 നിയോജക മണ്ഡലങ്ങളിൽ 199 ഇടത്താണ് വോട്ടെടുപ്പ് നടക്കുന്നത്. ആൽവാറിലെ രാംഘട്ട് മണ്ഡലത്തിൽ സ്ഥാനാർഥി മരിച്ചതിനെ തുടർന്ന് വോട്ടെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്

ഭരണത്തുടർച്ചയാണ് ബിജെപി പ്രതീക്ഷിക്കുന്നത്. അതേസമയം സംസ്ഥാനം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. സർവേ ഫലങ്ങളിൽ ചിലത് കോൺഗ്രസിനും ചിലത് ബിജെപിക്കും സാധ്യത കൽപ്പിച്ചിരുന്നു. 135 സീറ്റുകളിൽ ബിജെപിയും കോൺഗ്രസും നേർക്കുനേർ പോരാടുകയാണ്.

കനത്ത സുരക്ഷയാണ് രാജസ്ഥാനിൽ ഒരുക്കിയിരിക്കുന്നത്. വിവിധ സേനാ വിഭാഗങ്ങളിലായി ഒരു ലക്ഷത്തിലധികം പേർ സുരക്ഷാ ചുമതലകൾക്കായി വിന്യസിക്കപ്പെട്ടിട്ടുണ്ട്.

തെലങ്കാനയിൽ 119 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. പ്രശ്‌നബാധിതയുള്ള 13 മണ്ഡലങ്ങളിൽ പോളിംഗ് ഒരു മണിക്കൂർ മുമ്പ് ആരംഭിക്കും. 1821 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. നിലവിൽ അധികാരത്തിലിരിക്കുന്ന ചന്ദ്രശേഖര റാവുവിന്റെ ടി ആർ എസും കോൺഗ്രസ്-ടിഡിപി സഖ്യവും തമ്മിലാണ് പോരാട്ടം.


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *