രാജസ്ഥാനിൽ വോട്ടിംഗ് യന്ത്രം റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ; രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു

  • 17
    Shares

രാജസ്ഥാനിലെ കിഷൻഗഞ്ച് നിയോജക മണ്ഡലത്തിൽ വോട്ടിംഗ് മെഷീൻ റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കിഷൻഗഞ്ചിലെ ഷഹാബാദ് പ്രദേശത്ത് നിന്നാണ് വോട്ടിംഗ് യന്ത്രം കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി മെഷീനുകൾ എടുത്തുമാറ്റി

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. അനാസ്ഥ ആരോപിച്ചാണ് നടപടി. വോട്ടെടുപ്പ് ദിവസം റിസർവ് മെഷീനുമായി ബിജെപി സ്ഥാനാർഥി മദൻ റാത്തോഡിന്റെ വീട്ടിൽ സെക്ടർ ഓഫീസർ പോയ സംഭവവും റിപ്പോർട്ട് ചെയ്തത് രാജസ്ഥാനിൽ നിന്നാണ്. മധ്യപ്രദേശിൽ തെരഞ്ഞെടുപ്പിന് ശേഷം വോട്ടിംഗ് മെഷീനുകളുമായി പോളിംഗ് ഉദ്യോഗസ്ഥനെ ബിജെപി നേതാവിന്റെ ഹോട്ടലിൽ നിന്ന് കണ്ടെത്തിയിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *