രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ

  • 14
    Shares

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ. സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.

മുൻ പ്രധാനമന്ത്രിയുടെ കൊലയാളികളെ വിട്ടയക്കാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ പറഞ്ഞു. തടവുകാരെ മോചിപ്പിക്കാനുള്ള നിർദേശം രാഷ്ട്രപതി നേരത്തെ തള്ളിയിരുന്നു. കേസിലെ ഏഴ് പ്രതികളെ മോചിപ്പിക്കാൻ തമിഴ്‌നാട് സർക്കാർ 2016ൽ തീരുമാനിച്ചിരുന്നു.

തമിഴ്‌നാട് സർക്കാരിന്റെ തീരുമാനത്തെ കുറിച്ച് വിശദീകരിക്കാൻ സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ജീവപര്യന്തം തടവുശിക്ഷക്ക് വിധിച്ച പ്രതികളെ മോചിപ്പിക്കാനാകില്ലെന്നാണ് കേന്ദ്രം നിലപാടെടുത്തത്.

1991ൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂരിൽ വെച്ചാണ് രാജിവ് ഗാന്ധി കൊല്ലപ്പെടുന്നത്. 1991 മെയ് 21നായിരുന്നു സംഭവം. എൽ ടി ടി ഇ ചാവേർ ബോംബാക്രമണത്തിലൂടെയാണ് രാജീവ് ഗാന്ധിയെ വധിച്ചത്.

ADVT ASHNAD

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *