രക്ഷാബന്ധൻ പരിപാടിയുടെ മുഖ്യ സംഘാടകൻ 11കാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിൽ

ആയിരം സഹോദരിമാരുടെ സഹോദരൻ എന്ന് സ്വയം വിശേഷിപ്പിച്ചു നടന്നയാൾ പതിനൊന്നുകാരി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിൽ. മധ്യപ്രദേശിലെ രക്ഷാബന്ധൻ പരിപാടിയുടെ മുഖ്യ സംഘാടകൻ കൂടിയായ രാജേന്ദ്ര സിംഗ് കെന്ദുബാബയാണ് അറസ്റ്റിലായത്. ആയിരക്കണക്കിന് സ്ത്രീകൾ പങ്കെടുക്കുന്ന രക്ഷാബന്ധൻ പരിപാടിയുടെ സംഘാടകനാണ് ഇയാൾ

രക്ഷാബന്ധൻ ചടങ്ങിനിടെ ആയിരക്കണക്കിന് സ്ത്രീകളാണ് രാജേന്ദ്ര സിംഗിന് രാഖി കെട്ടാനെത്തുന്നത്. താൻ ആയിരക്കണക്കിന് സ്ത്രീകളുടെ സഹോദരനാണെന്ന് ആയിരുന്നു ഇയാൾ സ്വയം അവകാശപ്പെട്ടിരുന്നത്. ഒരു വർഷത്തോളമാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്.

പെൺകുട്ടിയുടെ മാതാവ് സംഭവം ചോദിക്കാനെത്തിയപ്പോൾ ഇയാൾ ഭീഷണിപ്പെടുത്തുകയും നിശബ്ദമാക്കുകയുമായിരുന്നു. എന്നാൽ പോലീസ് സ്‌റ്റേഷനിലേക്ക് മെന്റർ എന്ന പേരിലെത്തിയ ഒരു കത്താണ് രാജേന്ദ്രസിംഗിനെ കുടുക്കിയത്. കത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പെൺകുട്ടിയുമായി സംസാരിക്കുകയും തെളിവുകൾ ശേഖരിച്ച് ഇയാളെ പിടികൂടുകയുമായിരുന്നു. രാജേന്ദ്ര സിംഗിനെ അറസ്റ്റ് ചെയ്തതോടെ ഇയാളുടെ കൂട്ടാളികളുടെ ഭീഷണി പെൺകുട്ടിയുടെ കുടുംബത്തിന് നിലനിൽക്കുന്നുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *