രാജീവ് വധക്കേസ് പ്രതി പേരറിവാളനെ മോചിപ്പിക്കുന്നതിൽ എതിർപ്പില്ലെന്ന് രാഹുൽ ഗാന്ധി

  • 6
    Shares

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളിനെ മോചിപ്പിക്കുന്നതിൽ തനിക്ക് എതിർപ്പൊന്നുമില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തമിഴ് സംവിധായകനായ പാ രഞ്ജിത്തിനോടാണ് രാഹുൽ ഗാന്ധി ഇക്കാര്യം അറിയിച്ചത്. പാ രഞ്ജിത്തിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

രാഹുൽ ഗാന്ധിയുമായി പാ രഞ്ജിത്ത് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. താനും പ്രിയങ്കയും രാജീവ് ഘാതകരോട് പൊറുക്കുന്നതായി മുമ്പും രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. പേരറിവാളൻ, മുരുകൻ, സന്താൻ, ജയകുമാർ, റോബർട്ട് പയസ്, രവിചന്ദ്രൻ എന്നിവരാണ് കഴിഞ്ഞ 27 വർഷങ്ങളായി ജയിലിൽ കഴിയുന്നത്.

പേരറിവാളൻ 91 മുതൽ ജയിലിലാണ്. കഴിഞ്ഞ വർം പേരറിവാളന് പരോൾ ലഭിച്ചിരുന്നു. കേസിൽ വധശിക്ഷയാണ് പ്രതികൾക്ക് ആദ്യം വിധിച്ചത്. പിന്നീട് സുപ്രീം കോടതി വധശിക്ഷ റദ്ദാക്കുകയായിരുന്നു. എൽടിടിഇക്കാർക്ക് ബാറ്ററി വാങ്ങി നൽകിയെന്ന കുറ്റമാണ് പേരറിവാളന്റെ പേരിലുള്ളത്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *