രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിക്ക് 30 ദിവസത്തെ പരോൾ

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിക്ക് 30 ദിവസത്തെ പരോൾ. മകളുടെ വിവാഹത്തിൽ പങ്കെടുക്കാനുള്ള അപേക്ഷ മദ്രാസ് ഹൈക്കോടതി സ്വീകരിക്കുകയായിരുന്നു. 27 വർഷമായി തടവിൽ കഴിയുന്ന നളിനിക്ക് ഇത് രണ്ടാം തവണയാണ് പരോൾ ലഭിക്കുന്നത്. 2016ൽ പിതാവ് മരിച്ചപ്പോൾ 24 മണിക്കൂർ നേരത്തേക്ക് പരോൾ ലഭിച്ചിരുന്നു

രാജീവ് ഗാന്ധി വധക്കേസിൽ നളിനിക്ക് വധശിക്ഷയാണ് വിധിച്ചിരുന്നത്. സുപ്രീം കോടതി വധശിക്ഷ ശരിവെക്കുകയും ചെയ്തു. എന്നാൽ രാജീവ് ഗാന്ധിയുടെ വിധവ സോണിയാ ഗാന്ധിയുടെ അപേക്ഷ പ്രകാരം തമിഴ്‌നാട് സർക്കാർ വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.

ജയിലിലാകുമ്പോൾ ഗർഭിണിയായിരുന്ന നളിനി മകൾ അരിത്രയെ ജയിലിൽ വെച്ചാണ് പ്രസവിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *