രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ കേസിൽ വീരപ്പനെ വെറുതെവിട്ടു; ഇരയും പ്രതിയും ജീവിച്ചിരിപ്പില്ല

  • 21
    Shares

കന്നഡ നടൻ രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളെയെല്ലാം വെറുതെ വിട്ടു കൊണ്ട് കോടതി ഉത്തരവ്. 18 വർഷം മുമ്പ് നടന്ന സംഭവത്തിലാണ് ഇന്ന് വിധി വന്നത്. കേസിൽ വീരപ്പൻ അടക്കമുള്ള ഒമ്പത് പ്രതികളെയും വെറുതെവിട്ടു. പ്രതിയായ വീരപ്പനും ഇരയായ രാജ്കുമാറും ഇപ്പോൾ ജീവിച്ചിരിപ്പില്ല എന്നതാണ് പ്രത്യേകത

വീരപ്പനും കൂട്ടാളികൾക്കുമെതിരെ മതിയായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. വിചാരണവേളയിൽ രാജ്കുമാറിന്റെ ബന്ധുക്കളാരും തന്നെ കോടതിയിലും എത്തിയിരുന്നില്ല.

2004ലാണ് പ്രത്യേക ദൗത്യ സംഘം വീരപ്പനെ വധിക്കുന്നത്. 2006ൽ രാജ്കുമാറും മരിച്ചു. 2000 ജൂലൈ 30നാണ് രാജ്കുമാറിനെ വീരപ്പനും കൂട്ടാളികളും തട്ടിക്കൊണ്ടുപോകുന്നത്. 108 ദിവസത്തിന് ശേഷമാണ് അദ്ദേഹത്തെ വിട്ടയച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *