പ്രളയദുരിതം വിലയിരുത്താൻ രാജ്നാഥ് സിംഗ് ഞായറാഴ്ച കേരളത്തിലെത്തും
ന്യൂഡൽഹി: കേരളത്തിലെ പ്രളയദുരന്തം വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് കേരളത്തിലെത്തും. ഞായറാഴ്ച കൊച്ചിയിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി എത്തുക. കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുള്ള സഹായത്തിൽ സംസ്ഥാന സർക്കാർ തൃപ്തരാണെന്ന് രാജ്നാഥ് സിംഗ് ഡൽഹിയിൽ പറഞ്ഞു
സംസ്ഥാനത്തിന്റെ നിലവിലെ സാഹചര്യത്തെ കുറിച്ച് രാജ്നാഥ് സിംഗ് മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചു. കേന്ദ്രം എല്ലാ സഹായവും കേരളത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം പ്രളയസാഹചര്യം നിരീക്ഷിക്കുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.