ബിജെപിക്ക് കേവലഭൂരിപക്ഷം ലഭിക്കില്ലെന്ന് ജനറൽ സെക്രട്ടറി രാംമാധവ്; ഒന്നും പറയാനാകില്ലെന്ന് രാജ്‌നാഥ് സിംഗ്

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കാൻ സാധ്യതയില്ലെന്ന് ദേശീയ ജനറൽ സെക്രട്ടറി രാംമാധവ്. ബ്ലുംബർഗിന് നൽകിയ അഭിമുഖത്തിലാണ് രാംമാധവ് ഇക്കാര്യം അറിയിച്ചത്. വൻ ഭൂരിപക്ഷം ബിജെപി നേടുമെന്ന് അവകാശപ്പെട്ട അരുൺ ജെയ്റ്റ്‌ലി, അമിത് ഷാ എന്നിവരെ തള്ളിക്കൊണ്ടായിരുന്നു രാം മാധവിന്റെ വാക്കുകൾ

സഖ്യകക്ഷികളുടെ പിന്തുണയുണ്ടെങ്കിൽ മാത്രമേ ഭരണം നിലനിർത്താനാകുവെന്ന് രാം മാധവ് പറഞ്ഞു. ഉത്തരേന്ത്യയിൽ കനത്ത തിരിച്ചടി ബിജെപിക്ക് ലഭിക്കുമെന്നാണ് രാം മാധവ് വിലയിരുത്തുന്നത്.

ആത്മവിശ്വാസം കുറഞ്ഞ പ്രതികരണമാണ് ലക്‌നൗവിലെ ബിജെപി സ്ഥാനാർഥിയും ആഭ്യന്തര മന്ത്രിയുമായ രാജ്‌നാഥ് സിംഗും നടത്തിയത്. ഒന്നും പ്രവചിക്കാനാകില്ല. എല്ലാം വോട്ടർമാർക്ക് വിട്ടുകൊടുക്കുകയാണെന്നായിരുന്നു രാജ്‌നാഥ് സിംഗിന്റെ പ്രതികരണം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *