അതൃപ്തി പ്രകടമാക്കിയതോടെ രാജ്‌നാഥ് സിംഗിനെ കൂടുതൽ സമിതികളിൽ മോദി ഉൾപ്പെടുത്തി

കേന്ദ്രമന്ത്രിസഭയുടെ സുപ്രധാന കാബിനറ്റ് സമിതികളിൽ നിന്നും ഒഴിവാക്കപ്പെട്ട രാജ്‌നാഥ് സിംഗിനെ പ്രതിഷേധത്തെ തുടർന്ന് കൂടുതൽ സമിതികളിൽ ഉൾപ്പെടുത്തി. രണ്ട് സമിതികളിൽ മാത്രമാണ് രാജ്‌നാഥ് സിംഗിനെ ഉൾപ്പെടുത്തിയിരുന്നത്. മുൻ അധ്യക്ഷൻ കൂടിയായ രാജ്‌നാഥിനെ ഒഴിവാക്കിയത് വൻ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതോടെയാണ് ആറ് സമിതികളിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയത്.

സുരക്ഷാ, സാമ്പത്തിക കാര്യ സമിതികളിൽ മാത്രമാണ് രാജ്‌നാഥിനെ ആദ്യം ഉൾപ്പെടുത്തിയിരുന്നത്. രാഷ്ട്രീയകാര്യ സമിതിയിൽ പോലും അദ്ദേഹത്തെ ഉൾപ്പെടുത്തിയിരുന്നില്ല. ഇതിനെതിരെ രാജ്‌നാഥ് സിംഗും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതോടെയാണ് ഇന്നലെ രാത്രിയോടെ പാർലമെന്ററി കാര്യം, രാഷ്ട്രീയകാര്യം, നിക്ഷേപം, തൊഴിൽ, നൈപുണ്യ വികസനം എന്നീ സമിതികളിൽ കൂടി അദ്ദേഹത്തെ ഉൾപ്പെടുത്തിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ആറ് സമിതികളിൽ അംഗമാണ്. ആഭ്യന്തര മന്ത്രിയായ അമിത് ഷാ എട്ട് സമിതികളിലെ അംഗമാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *