കാമുകിക്കൊപ്പം പിറന്നാൾ ആഘോഷിച്ചു കൊണ്ടിരിക്കെ ബിജെപി എംഎൽഎയെ ഭാര്യ പരസ്യമായി മർദിച്ചു

  • 144
    Shares

മഹാരാഷ്ട്രയിലെ ബിജെപി എംഎൽഎ രാജു തോഡ്‌സാമിനും കാമുകിക്കും രാജുവിന്റെ ഭാര്യയുടെ പരസ്യ മർദനം. രാജുവിന്റെ കാമുകിയും ബിജെപി പ്രവർത്തകയുമായ പ്രിയ ഷിൻഡെയ്ക്കുമാണ് മർദനമേറ്റത്. പൊതു വേദിയിൽ വെച്ചാണ് ഭാര്യ അർച്ചന തോഡ്‌സാം ഇരുവരെയും മർദിച്ചത്.

കാമുകിക്കൊപ്പം പിറന്നാൾ ആഘോഷിക്കുകയായിരുന്നു ബിജെപി എംഎൽഎ. കുറച്ചു കാലങ്ങളായി പ്രിയങ്കക്ക് ഒപ്പമാണ് രാജുവിന്റെ താമസം. എന്നാൽ അർച്ചനയുമായുള്ള വിവാഹ ബന്ധം നിയമപരമായി വേർപിരിഞ്ഞിട്ടുമില്ല. ചടങ്ങ് നടക്കുന്നതിനിടെ വേദിയിലേക്ക് കയറി വന്ന അർച്ചന ചെരുപ്പൂരി രണ്ട് പേരെയും മർദിക്കുകയായിരുന്നു.

പ്രിയങ്കയെയാണ് അർച്ചന ആദ്യം ചെരുപ്പ് കൊണ്ട് തലങ്ങുംവിലങ്ങും അടിച്ചത്. തടയാനെത്തിയ രാജുവിന്റേ നേർക്കായി പിന്നീടുള്ള അരിശം. സംഭവത്തിന് ശേഷം സാരമായി പരുക്കേറ്റ പ്രിയങ്കയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *