ബിജെപി 2047 വരെ ഇന്ത്യ ഭരിക്കും; കോൺഗ്രസിന്റെ റെക്കോർഡ് മോദി തകർക്കും: രാം മാധവ്
രാജ്യത്ത് ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന കോൺഗ്രസിന്റെ റെക്കോർഡ് ബിജെപി തകർക്കുമെന്ന് ജനറൽ സെക്രട്ടറി രാം മാധവ്. 1950 മുതൽ 1977 വരെ കോൺഗ്രസ് തുടർച്ചയായി ഭരിച്ചു. ബിജെപി 2047 വരെ അധികാരത്തിലിരിക്കും. രാജ്യം സ്വാതന്ത്ര്യം ലഭിച്ചതിന്റെ നൂറ് വർഷം തികയ്ക്കുന്നതുവരെ ബിജെപി അധികാരത്തിലിരിക്കുമെന്നും രാംമാധവ് പറഞ്ഞു
ദേശീയതയാണ് ബിജെപിയുടെ ഡിഎൻഎ. സൈനിക നേട്ടങ്ങൾ ബിജെപി തെരഞ്ഞെടുപ്പ് വിജയത്തിനായി ഉപയോഗിക്കില്ല. അഞ്ച് വർഷം കൊണ്ട് ശക്തമായ ഇന്ത്യയെ കെട്ടിപ്പടുത്തതായും രാംമാധവ് പറഞ്ഞു