അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ തടസ്സം നിൽക്കുന്നത് കോൺഗ്രസെന്ന് കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ അധ്യക്ഷൻ അമിത് ഷാ
അയോധ്യ രാമക്ഷേത്ര നിർമാണത്തിൽ നിന്ന് പിന്നോട്ടേക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. എൻ ഡി എ സർക്കാർ തന്നെ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കും. ക്ഷേത്രം എവിടെയാണോ അയോധ്യയിൽ ഉണ്ടായിരുന്നത്, അവിടെ തന്നെ പുതിയ ക്ഷേത്രവും നിർമിക്കും.
രാമക്ഷേത്രത്തിന്റെ നിർമാണത്തിന് തടസ്സം നിൽക്കുന്നത് കോൺഗ്രസാണ്. കോടതിയിൽ കേസ് നടത്തി നിർമാണം അവർ തടസ്സപ്പെടുത്തുകയാണ്. കേസ് വേഗത്തിൽ തീർക്കാൻ കോൺഗ്രസ് സമ്മതിക്കുന്നില്ലെന്നും രാജ്യം ഭരിക്കുന്ന പാർട്ടിയുടെ ദേശീയ അധ്യക്ഷനായ അമിത് ഷാ പറഞ്ഞു
2019ലും മോദി തന്നെ അധികാരത്തിൽ വരും. മോദിയുടെ വികസനപദ്ധതികൾ മുന്നോട്ടു കൊണ്ടുപോകാൻ ബിജെപി സർക്കാർ അധികാരത്തിൽ വരണമെന്നും അമിത് ഷാ പറഞ്ഞു