രാമക്ഷേത്രം വൈകുന്നത് ഹിന്ദുക്കളിൽ ആശങ്കയുണ്ടാക്കുന്നതായി ബിജെപി; ഓർഡിനൻസ് ഇറക്കാൻ മോദിക്ക് സാധിക്കും

  • 6
    Shares

രാമക്ഷേത്ര നിർമാണം വൈകുന്നത് രാജ്യത്തെ ഹിന്ദു സമൂഹത്തിനിടയിൽ ആശങ്കയുണ്ടാക്കുന്നതായി ബിജെപി ജനറൽ സെക്രട്ടറി റാം മാധവ്. ആർഎസ്എസ് കഴിഞ്ഞ ദിവസം രാമക്ഷേത്ര നിർമാണത്തിൽ ബിജെപിയെ വിമർശിച്ച് രംഗത്തുവന്നിരുന്നു. ഇനി കാത്തിരിക്കാനാകില്ലെന്നും 1992ന് സമാനമായ പ്രക്ഷോഭങ്ങൾ ആരംഭിക്കുമെന്നുമാണ് സംഘപരിവാർ മോദിക്ക് മുന്നറിയിപ്പ് നൽകിയത്.

അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് ഓർഡിനൻസ് ഇറക്കാൻ മോദി സർക്കാരിന് സാധിക്കുമെന്ന് റാം മാധവ് പറഞ്ഞു. സുപ്രീം കോടതിയിൽ വാദം കേൾക്കൽ വേഗം തുടങ്ങുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ സംഭവിച്ചത് മറിച്ചാണ്. 1992ന് മുമ്പുള്ള അവസ്ഥ ആവർത്തിക്കുന്നത് നിർഭാഗ്യകരമാണ്. ഹിന്ദുക്കൾ ആശങ്കയിലാണെന്ന് റാം മാധവ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *