അവഗണന സഹിക്കാനാകില്ല; റാം വിലാസ് പാസ്വാനെതിരെ മത്സരിക്കുമെന്ന് മകൾ ആശാ പാസ്വൻ

  • 11
    Shares

ആർ ജെ ഡി സീറ്റ് നൽകുകയാണെങ്കിൽ വരുന്ന തെരഞ്ഞെടുപ്പിൽ റാം വിലാസ് പാസ്വാനെതിരെ മത്സരിക്കുമെന്ന് മകൾ ആശാ പാസ്വാൻ. ഹാജിപൂർ നിയോജക മണ്ഡലത്തിലാണ് മത്സരിക്കാൻ സന്നദ്ധത അറിയിച്ച് ആശ രംഗത്തുവന്നത്. മകനെ മാത്രമാണ് പാസ്വാൻ പ്രോത്സാഹിപ്പിക്കുന്നതെന്നും മകളായ തന്നെ അവഗണിക്കുകയാണെന്നും ആശ പാസ്വാൻ പറയുന്നു

പാസ്വാൻ പെൺമക്കളോട് വിവേചനം കാണിക്കുകയാണ്. എൽജെപിയുടെ എംപിയായി ചിരാഗിനെ തെരഞ്ഞെടുത്തു. പാർലമെന്ററി പാർട്ടി നേതാവായും ചിരാഗിനെ തെരഞ്ഞെടുത്ത സമയത്തും തന്നെ പരിഗണിച്ചില്ലെന്നും ആശ പറയുന്നു. ഇതാണ് ആർ ജെ ഡി ടിക്കറ്റിൽ മത്സരിക്കാൻ തീരമാനിച്ചതെന്ന് ആശ പറഞ്ഞു. റാംവിലാസ് പാസ്വാന്റെ രണ്ടാമത്തെ ഭാര്യയിലെ മകനാണ് ചിരാഗ്. ആദ്യ ഭാര്യയിൽ രണ്ട് പെൺമക്കളാണ് പാസ്വാനുള്ളത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *