മധ്യപ്രദേശിൽ സർക്കാരിനെ താഴെയിടാൻ ബിജെപി തനിക്ക് 60 കോടി രൂപയും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തതായി ബി.എസ്.പി എംഎൽഎ

കേന്ദ്രത്തിൽ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയിട്ടും ബിജെപി സംസ്ഥാനങ്ങളിലെ നാണംകെട്ട കുതിര കച്ചവടം തുടരുന്നതായി വാർത്തകൾ. മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ തനിക്ക് പണവും അധികാരവും വാഗ്ദാനം ചെയ്തുവെന്ന വെളിപ്പെടുത്തലുമായി ബി എസ് പി എംഎൽഎ രംഗത്തുവന്നു.

60 കോടി രൂപയും മന്ത്രിസ്ഥാനവും തനിക്ക് വാഗ്ദാനം ചെയ്തതായാണ് ബി എസ് പിയുടെ എംഎൽഎ രമാഭായി സിംഗ് വെളിപ്പെടുത്തിയത്. പ്രതിപക്ഷം ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും നിലവിലുള്ള സർക്കാരുകളെ മറിച്ചിടാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. കർണാടകയിലും രാജസ്ഥാനിലും പണമെറിഞ്ഞ് എംഎൽഎമാരെ പിടിക്കാനുള്ള നാണം കെട്ട നീക്കമാണ് ബിജെപി നട്തതുന്നത്.

ബിജെപി നൽകുന്ന ഓഫരിൽ വിഡ്ഡികൾ മാത്രമാണ് വീഴുകയെന്ന് രമാഭായി പറഞ്ഞു. പതിനഞ്ച് വർഷത്തോളം നീണ്ടുനിന്ന ശിവരാജ് സിംഗ് ചൗഹാനെ പുറത്താക്കി കഴിഞ്ഞ വർഷമാണ് മധ്യപ്രദേശിൽ കോൺഗ്രസ് അധികാരം തിരിച്ചുപിടിച്ചത്. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കനത്ത തിരിച്ചടിയാണ് ബിജെപിക്ക് സംഭവിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *