ഉത്തർ പ്രദേശിലും മഹാരാഷ്ട്രയിലും ബിജെപിക്ക് സീറ്റ് കുറയുമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ

ഉത്തർപ്രദേശിലും മഹാരാഷ്ട്രയിലും ബിജെപിക്ക് കഴിഞ്ഞ തവണത്തേക്കാൾ കുറഞ്ഞ സീറ്റ് മാത്രമേ ലഭിക്കുകയുള്ളുവെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ. ഉത്തർപ്രദേശിൽ കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ 15 സീറ്റ് ഇത്തവണ കുറവായിരിക്കും. എസ് പി-ബിഎസ്പി സഖ്യം തിരിച്ചടിയാകുമെന്നാണ് ബിജെപി നേതാവ് ചൂണ്ടിക്കാണിക്കുന്നത്. 2014ൽ 80 ൽ 73 സീറ്റും ബിജെപി-അപ്‌നാ ദൾ സഖ്യത്തിന് ലഭിച്ചിരുന്നു.

മഹാരാഷ്ട്രയിലും സ്ഥിതി വ്യത്യസ്തമല്ല. ആറ് സീറ്റെങ്കിലും ഇത്തവണ ബിജെപിക്ക് നഷ്ടമാകും. 2014ൽ ബിജെപി-ശിവസേന സഖ്യത്തിന് 48ൽ 42 സീറ്റുകളാണ് മഹാരാഷ്ട്രയിൽ നിന്ന് ലഭിച്ചത്. ആറ് സീറ്റെങ്കിലും നഷ്ടപ്പെടുമെന്ന് അത്താവലെ പറയുന്നു. എന്നാൽ പശ്ചിമ ബംഗാളിലും ഒഡീഷയിലും മികച്ച വിജയം നേടി ബിജെപി അധികാരത്തിലെത്തുമെന്ന് അത്താവലെ പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *