കണാദ മഹർഷി ആണവ പരീക്ഷണം നടത്തി, ജ്യോതിഷമാണ് ഒന്നാം ശാസ്ത്രം; ഇതൊക്കെ പറഞ്ഞയാളാണ് ഇനി നമ്മുടെ വിദ്യാഭ്യാസ മന്ത്രി
നരേന്ദ്രമോദി രണ്ടാം സർക്കാരിൽ വിദ്യാഭ്യാസ മന്ത്രിയായി ചുമതല നൽകിയിരിക്കുന്നത് രമേഷ് പൊഖ്രിയാലിനാണ്. പുരാണവും ശാസ്ത്രവും തമ്മിൽ കൂട്ടിക്കുഴക്കാനും നിരവധി വിഡ്ഡിത്തരങ്ങൾ വിളമ്പാനും പ്രസിദ്ധനാണ് രമേഷ് പൊഖ്രിയാൽ. എന്തിന് ശാസ്ത്രത്തേക്കാൾ എത്രയോ വലുതാണ് ജ്യോതിഷമെന്ന് പുച്ഛിച്ച വ്യക്തി കൂടിയാണ് അദ്ദേഹം
ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് പ്രാചീന ഭാരതത്തിൽ ആണവ പരീക്ഷണം നടത്തിയിരുന്നുവെന്ന് പറഞ്ഞ് കടുത്ത ബിജെപിക്കാരുടെ പോലും തല കുനിയിപ്പിച്ച ആരാധ്യ പരുഷൻ കൂടിയാണ് രമേഷ് പൊഖ്രിയാൽ. പ്രാചീന ഭാരതത്തിൽ കണാദ മഹർഷി ആണവ പരീക്ഷണം നടത്തിയിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഗണപതിക്ക് ആനമുഖം വന്നത് ശസ്ത്രക്രിയ വഴിയാണെന്നും ഇദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്
പ്രാചീന ഭാരതത്തിൽ ശിരസ് മാറ്റിവെക്കുന്ന ശസ്ത്രക്രിയാ രീതിയുണ്ടായിരുന്നതായി അ്ദദേഹം പറയുന്നു. ജ്യോതിഷത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ പരിശോധിച്ചാൽ ശാസ്ത്രം തുലോം ചെറുതാണെന്ന് അദ്ദേഹം മറ്റൊരിക്കൽ പറഞ്ഞു. വിദ്യാഭ്യാസ വകുപ്പും അടങ്ങുന്ന കേന്ദ്ര മാനവവിഭവ ശേഷി മന്ത്രിയാണ് ഇനി മുതൽ രമേഷ് പൊഖ്രിയാൽ.