സുപ്രീം കോടതി ചീഫ് ജസ്റ്റിസായി രഞ്ജൻ ഗോഗോയി ഇന്ന് ചുമതലയേൽക്കും

  • 8
    Shares

രാജ്യത്തിന്റെ പരമോന്നത കോടതിയുടെ ചീഫ് ജസ്റ്റിസായി രഞ്ജൻ ഗോഗോയി ഇന്ന് ചുമതലയേൽക്കും. സുപ്രീം കോടതിയുടെ 46ാമത് ചീഫ് ജസ്റ്റിസാണ് രഞ്ജൻ ഗോഗോയി. രാഷ്ട്രപതി രാം നാഥ് കോവിന്ദ് പുതിയ ചീഫ് ജസ്റ്റിസിന് സത്യവാചകം ചൊല്ലിക്കൊടുക്കും.

ദീപക് മിശ്ര വിരമിച്ച ഒഴിവിലാണ് രഞ്ജൻ ഗോഗോയി സ്ഥാനമേൽക്കുന്നത്. അടുത്ത വർഷം നവംബർ 17 വരെയാണ് രഞ്ജൻ ഗോഗോയുടെ കാലാവധി.

ഗുവാഹത്തി ഹൈക്കോടതി ജഡ്ജിയായി 2001ലാണ് രഞ്ജൻ ഗോഗോയി ചുമതലയേൽക്കുന്നത്. പിന്നീട് പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജഡ്ജിയായി. 2011ൽ അവിടെ ചീഫ് ജസ്റ്റിസായി. 2012ലാണ് സുപ്രീം കോടതിയിൽ ജഡ്ജിയാകുന്നത്. മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ കോടതി നടപടികൾ നിർത്തിവെച്ച് പരസ്യമായി പത്ര സമ്മേളനം നടത്തിയ നാല് ജഡ്ജിമാരിൽ ഒരാളാണ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *