ഉന്നാവോ പെൺകുട്ടി അയച്ച കത്ത് കിട്ടാൻ വൈകുന്നത് എന്തുകൊണ്ട്; ചീഫ് ജസ്റ്റിസ് വിശദീകരണം തേടി

ഉന്നാവോ ബലാത്സംഗ കേസിലെ പ്രതിയായ ബിജെപി എംഎൽഎയുടെ ഗുണ്ടകളിൽ നിന്ന് ഭീഷണിയുണ്ടെന്ന് കാണിച്ച് പരാതിക്കാരിയായ പെൺകുട്ടിയും കുടുംബവും തനിക്ക് അയച്ച കത്ത് കിട്ടാൻ വൈകുന്നതിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വിശദീകരണം തേടി. എന്തുകൊണ്ടാണ് കത്ത് തനിക്കിതുവരെ കിട്ടാത്തതെന്ന കാര്യത്തിൽ അടിയന്തര റിപ്പോർട്ട് നൽകാൻ സുപ്രീം കോടതി രജിസ്ട്രാറോടാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി വിശദീകരണം തേടിയത്.

ജൂലൈ 12നാണ് പെൺകുട്ടിയും കുടുംബവും ചീഫ് ജസ്റ്റിസിന് കത്തയച്ചത്. ദിവസങ്ങൾക്ക് ശേഷം ജൂലൈ 27നാണ് പെൺകുട്ടിയുടെ വാഹനം അപകടത്തിൽപ്പെടുന്നതും മരണാസന്നയായി കിടക്കുന്നതും. ചൊവ്വാഴ്ച ഉച്ച വരെ ഈ കത്ത് ചീഫ് ജസ്റ്റസിന്റെ ഓഫീസിൽ എത്തിയിട്ടുമില്ല. ഈ സാഹചര്യത്തിലാണ് അദ്ദേഹം വിശദീകരമം തേടിയിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *